ഭജനമിരിക്കുന്നവർ പാലിക്കേണ്ട ചടങ്ങുകൾ.
>ഭജനമിരിക്കുന്നവർ തലേദിവസം മത്സ്യമാംസദികൾ,ലഹരി സാധനങ്ങൾ എന്നിവകഴിക്കാതെ ശ്രീരശുദ്ധിവരുത്തിവേണം ക്ഷേത്രത്തിലെത്താൻ.
>ഭജനമിരിക്കുന്നവർ തലേദിവസമോ രാവിലെ ചായപോലുംകഴിക്കാതെ 9 മണിക്ക് മുമ്പായി ക്ഷേത്രത്തിലെത്തേണ്ടതാണ്.
>9 മണിക്ക് മുമ്പായി ക്ഷേത്രത്തിലെത്തി ക്ഷേത്ര കുളത്തിൽ കുളിച്ച്ക്ഷേത്ര നടയിൽ നിന്നും അന്തിത്തിരിയൻ തരുന്ന മഞ്ഞൾ പ്രസാദംവാങ്ങി ഭജനശാലയിലുള്ള ചാണയിൽ ചന്ദവുംകൂട്ടി അരച്ച്സേവിക്കുകയും മഞ്ഞൾ പ്രസാദം ശിരിസ്സിലും നെറ്റിയിലുംവ്രണിതഭാഗങ്ങളിലും പുരട്ടെണ്ടതുമാണ്.
>ലളിതമായ ഭക്ഷണം ഭജനശാലയോടു ചേർന്നു കിടക്കുന്നഭോജനശാലയിൽ വെച്ച് സ്വയം പാചകം ചെയ്ത് കഴിക്കേണ്ടതാണ്.
>ഭജനമിരിക്കുന്നവർ രാവിലെ 10.30 ഓടെ ക്ഷേത്ര തിരുനട തുറക്കുന്നതുമുതൽ അടിയന്തിരകർമ്മങ്ങൾ തീരുന്നതുവരെ ക്ഷേത്ര മതിലിനകത്ത് ഇരുന്ന് ഭജിക്കേണ്ടതാണ്. നട തുറക്കുമ്പോൾ പ്രദക്ഷിണം വെച്ച് പ്രസാദം വാങ്ങേണ്ടതാണ്.
>ലളിതമായ ഉച്ചഭക്ഷണം കഴിച്ചാൽ ഉറക്കം പാടില്ലാ.
>വൈകുന്നേരം സന്ധ്യാദീപ സമയത്ത് ക്ഷേത്രകുളത്തിൽ നിന്ന് കൈകാൽ കഴുകി മഞ്ഞൾ പ്രസാദം അരച്ച് സേവിക്കുകയും ശിരസ്സിലും നെറ്റിയിലും പുരട്ടി ക്ഷേത്രമതിലിനകത്ത് പ്രാർത്ഥിക്കേണ്ടതാണ്.
>രാത്രിയിൽ ലഘു ഭക്ഷണം(അരി ആഹാരം പാടില്ലാ)മതി.
>മൂന്ന്, അഞ്ച്, ഏഴ് എന്നീ കണക്കിലാണ് ഭജന ദിവസങ്ങൾ(പ്രാർത്ഥനപോലെ)
>ഭജനത്തിന്റെ അവസാന ദിവസം രാവിലെ മുതൽ ഉച്ച അടിയന്തിരസമയം വരെ ഭക്ഷണം കഴിക്കരുത്.ഉച്ചക്ക് അടിയന്തിര സമയത്ത് ക്ഷേത്ര നടയിൽ നിന്നും വാങ്ങുന്ന ഇളനീരിൽ മഞ്ഞൾ പ്രസാദം ഇട്ട് കുടിച്ച് കട്ടിയിറക്കുന്നതോടെ ഭജനം അവസാനിക്കുന്നു.
>ഇങ്ങനെ കുടിച്ച ഇളനീർ ഭജനക്കാർ ഉപയോഗിക്കരുത്.
>കട്ടിയിറക്കിയ ഉടനെ ക്ഷേത്രക്കുളത്തിൽ പോയി കുളിച്ച് ഭക്ഷണം കഴിക്കാവുന്നതാണ്.അന്നേ ദിവസം മത്സ്യമാംസാദികൾ കഴിക്കരുത്.
>ഭജനമിരിക്കുന്ന പുരുഷന്മാർ കള്ളിമുണ്ട്,ഷർട്ട് ബനിയൻ എന്നിവ ധരിക്കരുത്.
>ഭജനമിരിക്കുന്നവർ പുറത്തുനിന്നു പച്ചവെള്ളം പോലും കഴിക്കരുത്.
>ക്ഷേത്രപരിസരം വിട്ട് പുറത്തുപോകാൻ പാടില്ലാ.
>ഭജനമിരിക്കുന്നവർ തൊട്ടടുത്ത ക്ഷേത്രങ്ങളായ ശ്രീ ധർമ്മശാസ്താ ക്ഷേത്രം,ശ്രീ പാറമ്മൽ ഭഗവതി ക്ഷേത്രം,ശ്രീ കരിയാപ്പിൽ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഭജനത്തിന്റെ ഏതെങ്കിലും ഒരു ദിവസം ദർശനം നടത്തുക പതിവാണ്.
>സർപ്പദംശമേറ്റവർക്കും,കഠിനമായ ത്വക്ക് രോഗം പിടിപെട്ടവർക്കും നടയുടെ വശത്തുള്ള തറമേൽ നിർത്തി ചെമ്പ് പാത്രത്തിൽ പ്രസാദം കലക്കി അന്തിത്തിരിയൻ മൂർദ്ധാവ് തൊട്ട് പാദം വരെ മൂന്ന് തവണ ധാരയായി ഒഴിക്കുന്ന പതിവുണ്ട്.( ഇത് പ്രാർത്ഥന പോലെ)
****************************************************************************