ഉത്തരകേരളത്തിലെ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രമാണ് ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രം.ഏകദേശം 200 വർഷത്തിലെറെ പഴക്കമുള്ള ക്ഷേത്രമാണ് ‘ചീമേനി മുണ്ട്യ‘ എന്ന പേരിൽ അറിയപ്പെടുന്ന ചീമേനി വിഷ്നുമൂർത്തി ക്ഷേത്രം.മണിയാണി (യാദവ) സമുദായം നടത്തിവരുന്ന ഏക മുണ്ട്യക്കാവാണ്.ചീമേനി മുണ്ട്യ.വിഷഹാരി കൂടിയായ ശ്രീവിഷ്ണുമൂർത്തിയും ശ്രീ രക്തചാമുണ്ഡേശ്വരിയുമാണ് ഇവിടുത്തെ പ്രധാന ആരാധന മൂർത്തികൾ.വിഗ്രഹ പ്രതിഷ്ഠയില്ലാത്ത അപൂർവ്വം തെയ്യക്ഷേത്രങ്ങളിലൊന്നാണ് ചീമേനി മുണ്ട്യ. വിഷഹാരിയായ ശ്രീ വിഷ്ണുമൂർത്തിയെക്കണ്ട് സങ്കടമുണർത്തിച്ച് അനുഗ്രഹമെറ്റുവാങ്ങാൻ മംഗലാപുരം,കുടക്,കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ഇവിടെക്ക് എത്തിചേരുന്നു.നീലേശ്വരം രാജാവിന്റെ കല്പനയാൽ പാരമ്പര്യമായി പൊതാവൂരിലെ കിഴക്കേപ്പുറത്ത് അള്ളോടൻ ആചാരക്കാരാണ് ഇവിടുത്തെ കോലധാരികൾ.ഭജനമിരിക്കൽ എന്ന പ്രത്യേക ചടങ്ങ് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്ചീമേനി മുണ്ട്യ.ശാരീരികവും മാനസികവുമായ സൌക്യത്തിനും ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായും,വിഷബാധയ്ക്കുള്ള ആശ്വാസത്തിനും സന്താനലബ്ധിക്കും മറ്റ് ഉദ്ദിഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കുമായി ക്ഷേത്രത്തിൽ തന്നെ താമസിക്കുന്നു.3,5,7 ദിവസങ്ങളായാണ് ഭജനമിരിക്കുന്നത്.അവസാനദിവസം അടിയന്തിര സമയത്ത് ക്ഷേത്രനടയിൽ നിന്നും മഞ്ഞൾ പ്രസാദം ഇളനീരിൽ ചേർത്ത് കഴിക്കുന്ന കട്ടിയിറക്കലോടെ ഭജനം അവസാനിക്കുന്നു.
ഏല്ലാ ദിവസവും അടിയന്തിരമെന്ന നിത്യപൂജ ക്ഷേത്രത്തിൽ നടക്കുന്നു.രാവിലെ 10.30ന് നട തുറന്ന് 12.30ന് പ്രസാദവിതരണത്തോടെ നിത്യപൂജ അവസാനിക്കുന്നു.പൂജ സമയത്ത് ഭക്തജനങ്ങൾക്ക് പ്രാർത്ഥനയായി അടിയന്തിരം,തുലാഭാരം,കട്ടിയറക്കൽ മറ്റ് പ്രാർത്ഥനകളും സമർപ്പിക്കവുന്നതണ്. കർക്കിടകം 18ന് രാത്രി മുദ്ര അടിയന്തിരത്തോടെ നട അടയ്ക്കുകയും തുലാവം 10 ന് പുത്തരി അടിയന്തിരത്തോടു കൂടി നട തുറക്കുന്നു.തുടർന്ന് നിത്യ പൂജ ഉണ്ടായിരിക്കും.കർക്കിടകം 19 മുതൽ തുലാവം 9 വരെ അടിയന്തിരപൂജ ഉണ്ടായിരിക്കുന്നതല്ലാ.ഈ ദിവസങ്ങളിൽ രാവിലെ 7.30 മണി മുതൽ 9.30 മണി വരെ ദീപം വയ്ക്കുന്നതാണ്.ഈ ദിവസങ്ങളിൽ അടിയന്തിരം ഒഴികെ തുലാഭാരം,കട്ടിയറക്കൽ ഉൾപ്പടെ മറ്റ് എല്ലാവിധ നേർച്ചകളും പ്രാർത്ഥനകളും നടത്തവുന്നതാണ്.