വിശേഷദിവസങ്ങൾ
പ്രധാന ചടങ്ങുകൾ
തുടങ്ങൽ
പ്രസ്തുത ദിവസം വൈകുന്നേരം 6.30ന് അള്ളടവനും കോലധാരികളും ക്ഷേത്ര കാരണവന്മാരുടെയും ആചാരക്കാരുടെയും സമ്മതം വാങ്ങിച്ച് ഭക്തജനങ്ങളെ അറിയിക്കുന്ന ചടങ്ങാണിത്.
തോറ്റങ്ങൾ
വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡിയുടെയും തോറ്റങ്ങൾ രാത്രി 8 മണി മുതൽ ആർമ്ഭിക്കുന്നു.ആദ്യം വിഷ്ണുമൂർത്തി തോറ്റം അരങ്ങിലെത്തുന്നു.ഏകദേശം 2 മണിക്കൂറോളം തോറ്റത്തിന്റെ ദർശനം ഉണ്ടായിരിക്കും.തുടർന്ന് രക്തചാമുണ്ഡിയുടെ തോറ്റവും അരങ്ങിലെത്തുന്നു.രാത്രി 11 മണിക്ക് രക്തചാമുണ്ഡിയും 1 മണിക്ക് വിഷ്ണുമൂർത്തിയും ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.വിഷ്ണുമൂർത്തീക്കാണ് ഭക്തജനങ്ങൾ തുലാഭാരം നേർച്ച സമർപ്പിക്കുന്നത്.
ആദ്യ ദിവസത്തെ തെയ്യം മേടം 22 ന് പകലാണ് നടത്തുന്നത്.രാവിലെ 9മണിക്ക് രക്തചാമുണ്ഡിയും 12 മണിക്ക് വിഷ്ണുമൂർത്തിയും പുറപ്പെടുന്നു.വിഷ്ണുമൂർത്തി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നു.കളിയാട്ടത്തിന്റെ അവസാന നാളായ എടവം 1 ന് രാവിലെ 9 മണിക്ക് രക്തചാമുണ്ഡി അരങ്ങിലെത്തുന്നു.1 മണിക്ക് വിഷ്ണുമൂർത്തി ഭക്തജനങ്ങളുടെ ‘ഹരിനാരായണ…ഹരിഗോവിന്ദാ….വിളികളുടെയും പുഷ്പങ്ങളുടെയും അരിയാരാധനയോടും അരങ്ങിലെത്തുന്നു.പാതിരാ നേരത്ത് പരദേവത ദേശവാസികളെയും വന്നു ചേർന്ന അന്ന്യദേശക്കാരുടെയും ഭാഗ്യത്തെ വിശേഷിച്ചു ചൊല്ലി പിരിയുന്ന വികാരനിർഭരമായ രംഗത്തോടുകൂടി തെയ്യം അവസാനിക്കുന്നു.
എടവം 4 കലശാട്ട്
ഉത്സവം അവസാനിച്ചതിനുശേഷം എടവം 4 ന് ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രീശ്വരന്റെ കാർമികത്വത്തിൽ പ്രധാൻ ചടങ്ങായി ശുദ്ധികലശം അഥവാ കരിയടിക്കൽ ചടങ്ങ് നടത്തിവരുന്നു.
കർക്കിടകം 18
കർക്കിടകം 18 ക്ഷേത്രത്തെ സംബന്ധിച്ച പ്രധാനപ്പെട്ട ദിവസമാണ്. അന്നേ ദിവസം രാത്രി 12 മണിക്ക് മുദ്ര അടിയന്തിരം നടക്കും.തുടർന്ന് അന്തിത്തിരിയന് ദർശനം ഉണ്ടാവുകയും കോഴിയറവും ഗുരുസിയും കഴിഞ്ഞ് തിരുവായുധം പള്ളിയറയിൽ വെച്ച് നടയടക്കുന്നു. പിന്നീട് തുലാവം 10 വരെ നടയടഞ്ഞ് കിടക്കുന്നു.
നിറയടിന്തിരം
കർക്കിടകമാസത്തിൽ ക്ഷേത്ര ജ്യോത്സ്യർ കല്പിക്കുന്ന മുഹൂർത്തത്തിൽ നട തുറന്ന് നിറയടിയന്തിരം നടക്കുന്നുണ്ട്.
തുലാം 10(പത്താമുദയം)
കർക്കിടകം 18 മുതൽ അടച്ച നട തുലാം 10 ന് രാവിലെ 10.30 ന് പുത്തരിയടിന്തിര മഹോത്സവത്തോടെ തുറക്കുന്നു. അന്നേ ദിവസം പുതുതായി വിളവെടുത്ത നെല്ല് ഇടിച്ചു തരക്കി വിഷ്ണുമൂർത്തിക്കും ചാമുണ്ഡേശ്വരിക്കും നിവേദ്യമായി സമർപ്പിച്ച് പുത്തരിയടിന്തിരം നടത്തുന്നു.നിത്യപൂജക്ക് ശേഷം പ്രസാദ വിതരണം നടത്തൂന്നു.ക്ഷേത്ര സന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പായസത്തോടുകൂടി അന്നദാനവും നടത്തുന്നു.
വിഷു സംക്രമം(മേടം 1)
വിഷു സംക്രമദിവസം അതിരാവിലെ തന്നെ ക്ഷേത്രനട തുറന്ന് അടിയന്തിരാദി കർമ്മങ്ങൾ കഴിഞ്ഞ് വിഷുക്കണി ഒരുക്കുന്നു.അനേകം ഭക്തജനങ്ങൽ അന്നേ ദിവസം ക്ഷേത്രത്തിൽ എത്തുന്നു.
പ്രതിഷ്ഠാദിന മഹോത്സവം(മീനം 8)
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മീനമാസം 8 ന് ക്ഷേത്രം തന്ത്രീശ്വരന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
സംക്രമദിവസങ്ങൾ
സംക്രമദിവസങ്ങളിൽ സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിഅടിയന്തിരാദിപൂജകൾ പ്രാർത്ഥനയായി സമർപ്പിക്കാറുണ്ട്.അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും നടത്തൂന്നു.
അന്നദാനം
ഉത്സവകാലത്ത് പകൽ 12 മണി മുതൽ 3 മണീ വരെയും,രാത്രി 8.30 മുതൽ 10.30 വരെയും ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നു. കൂടതെ സംക്രമദിവസം,പത്താമുദയം, പ്രതിഷ്ഠാദിനം എന്നി വിശേഷ വേളകളിൽ ക്ഷേത്രത്തിൽ അന്നദാനം നടത്തിവരുന്നു. കൂടാതെ ഞായറാഴ്ച്ചകളിൽ ക്ഷേത്ര ദർശനം നടത്തുന്ന ഭക്തജനങ്ങൾക്ക് ചായയും ലഘു പലഹാരവും നൽകിവരുന്നു.