അടിയന്തിരം
കർക്കിടകം 18 മുതൽ തുലാം 9 വരെയുള്ള ദിവസങ്ങളിലൊഴികെ എല്ലാ ദിവസങ്ങളിലും നിത്യപൂജയായ അടിയന്തിരം ഭക്തജനങ്ങൾക്ക് പ്രാർത്ഥനയായി സമർപ്പിക്കാവുന്നതാണ്.ഉത്സവദിവസങ്ങളിലൊഴികെ ബാക്കി ദിവസങ്ങളിലെല്ലാം ഉച്ചക്കാണ് അടിയന്തിര പൂജ ( രാവിലെ 10.30 മുതൽ 12.30 വരെ) നടക്കുന്നത്. അടിറ്യന്തിര പ്രാർത്ഥന സമയത്ത് ഭക്തജനങ്ങൾക്ക് പ്രസാദമായി അവിലും മലരും ഇളനീരുമടങ്ങിയ പ്രസാദം കൊടിയിലയിൽ നൽകിവരുന്നു.
തുലാഭാരം
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രാർത്ഥനയാണ് തുലാഭരം.എടവം 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും തുലാഭാരം നടത്താവുന്നതാണ്. കർക്കിടകം 18 മുതൽ തുലാം 10 വരെ നട അടച്ച ദിവസങ്ങളിൽ രാവിലെ 9 മണിയോടെ തുലാഭാരം നടത്താവുന്നതാണ്.കളിയാട്ട സമയത്ത് വിഷ്ണുമൂർത്തിയുടെ കോലം മുമ്പാകെയാണ് തുലാഭാര ചടങ്ങ്. മറ്റ് ദിവസങ്ങളിൽ ഉച്ച പൂജ സമയത്ത് 12 മണിയോടെയാണ് തുലാഭാരം.
ആട്മാട് നേർച്ചകൾ
ക്ഷേത്രത്തിൽ ആട്മാട് നേർച്ചകളും അഭീഷ്ടകാര്യസാധ്യത്തിനായി പ്രാർത്ഥനയായി സമർപ്പിക്കാവുന്നതാണ്.ഇത് വർഷത്തിൽ ഏത് ദിവസവും നടത്താവുന്നതാണ്.
കളിയാട്ടം
ഭക്തജനങ്ങൾക്ക് കളീയാട്ടം വഴിപാടായി സമർപ്പിക്കവുന്നതാണ്. കളിയാട്ട്ം പ്രാർത്ഥനയായി സമർപ്പിക്കുന്നവർ കളിയാട്ട ദിവസം വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തുകയും വിഷ്ണുമൂർത്തിയുടെയും ചാമുണ്ഡേശ്വരിയുടെയും കോലം കണ്ട് വണങ്ങി പ്രസാദം വാങ്ങി പിറ്റേ ദിവസം പുലർച്ചയോടെ ക്ഷേത്രത്തിൽ നിന്നും മടങ്ങാവുന്നതാണ്.
സ്വർണ്ണം/വെള്ളി നേർച്ചകൾ
ഭക്തജനങ്ങളുടെ വഴിപാടുകൾക്കായി സ്വർണ്ണം,വെള്ളി നേർച്ചകൾ പ്രാർത്ഥനപോലെ സമർപ്പിക്കാവുന്നതാണ്.
ഉപ്പ് നേർച്ച
ചർമ്മരോഗശാന്തിക്ക് ഉപ്പ് നേർച്ച ക്ഷേത്രത്തിൽ സമർപ്പിക്കറുണ്ട്.മാറാ രോഗങ്ങൾക്ക് പട്ടുകുടയും കമ്പ – ശ്വാസം മുട്ടൽ വെള്ളോട്ടു കുട എന്നിവയും സമർപ്പിക്കുക പ്തിവുണ്ട്.
ഇളനീർ കുടിക്കൽ
ഉദരസംബന്ധമായ അസുഖങ്ങൾക്ക് മഞ്ഞൾ പ്രസാദം ചേർത്ത് കുടിക്കുന്നചടങ്ങുണ്ട്.രാവിലെ ഭക്ഷണ പാനീയങ്ങൾ കഴിക്കാതെ ക്ഷേത്ര സന്നിധിയിലെത്തി അടിയന്തിര സമയത്ത് ക്ഷേത്രനടയിൽ നിന്നും മഞ്ഞൾ പ്രസാദം ഇളനീരിൽ ചേർത്ത് കഴിക്കേണ്ടതാണ്.
ധാര
വിഷബാധയേറ്റവർ,ചർമ്മരോഗികൾ എന്നിവർ രോഗശാന്തിക്കായി ക്ഷേത്രത്തിലെത്തി അന്തിത്തിരിയൻ മഞ്ഞൾ പ്രസാദമടങ്ങിയ ജലധാര നടത്തുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്.
ഇതു കൂടാതെ ദീപപ്രകാശം, അന്നദാനം,വെള്ളോട്ടു കുട സമർപ്പണം,പട്ടുകുട സമർപ്പണം,ചോറൂണ്, നാമകരണം, വാർണ്ണനിവേദ്യം, ഭക്തർക്ക് ഭക്ഷണം തുടങ്ങിയ വഴിപാടുകളും പ്രാർത്ഥനയായി സമർപ്പിക്കാവുന്നതാണ്.