ഐശ്വര്യപ്പെരുമയുമായി പത്താമുദയം

ഐശ്വര്യപ്പെരുമയുമായി പത്താമുദയം ============================= ഡോ ആര്‍ സി കരിപ്പത്ത് വടക്കന്‍ കേരളത്തിന്റെ ആയിരത്താണ്ട്‌ പഴക്കമുള്ള അനുഷ്‌ഠാന ദിനാചാരമാണ്‌ പത്താമുദയം. ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ തുലാമാസത്തിലെ പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം. കാരാകര്‍ക്കിടത്തില്‍ ഉപ്പുചിരട്ട പോലും കമിഴ്‌ത്തിവച്ച്‌ വറുതി ചുട്ടുതിന്ന പ്രാചീനന്‌ തെല്ലൊരാശ്വാസം ചൊരിഞ്ഞ്‌ കടന്നുവന്ന ചിങ്ങത്തിനു പിറകെ ഭാവികാലശുഭസൂചനയുമായി ഉദിച്ചുയരുകയാണ്‌ തുലാപ്പത്ത്‌. അന്ന്‌ സൂര്യോദയത്തിനു മുമ്പേ കുളിച്ച്‌ കുറിയഞ്ചും വരച്ച്‌ തറവാട്ട്‌ കാരണവരും തറവാട്ടമ്മയും മുറ്റത്ത്‌ നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന…